29.3 C
Kunnamkulam
Friday, November 6, 2026
Home Bureaus Chavakkad ചാവക്കാട് സ്വദേശി ഗള്‍ഫില്‍ പക്ഷാഘാതം മൂലം മരിച്ചു

ചാവക്കാട് സ്വദേശി ഗള്‍ഫില്‍ പക്ഷാഘാതം മൂലം മരിച്ചു

59

ചാവക്കാട് സ്വദേശി ഗള്‍ഫില്‍ പക്ഷാഘാതം മൂലം മരിച്ചു. കുമാര്‍ സ്‌കൂളിന് പടിഞ്ഞാറു കാഞ്ഞിരപറമ്പില്‍ അനിതയുടെ മകന്‍ 39 വയസ്സുള്ള മുളക്കല്‍ കൃഷ്ണകുമാറാണ് മരിച്ചത്.ഷാര്‍ജയില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്ന കൃഷ്ണ കുമാറിന് കഴിഞ്ഞ ബുധനാഴ്ചയാണ് പക്ഷഘാതം സംഭവിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ നടത്തും.

 

ADVERTISEMENT
error: Content is protected !!