29.3 C
Kunnamkulam
Friday, November 6, 2026
Home CCTV Desk സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം കൃത്രിമമെന്ന് പിണറായി വിജയന്‍

സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം കൃത്രിമമെന്ന് പിണറായി വിജയന്‍

6

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഉണ്ടാകേണ്ട കാലാവസ്ഥയല്ലെന്നും പൊതു സാഹചര്യം ഇതെങ്കിലും മുഖ്യമന്ത്രി പറയുന്നത് വൈദ്യുതി രംഗത്ത് പ്രതിസന്ധി ഉണ്ടെന്നാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമമാണ്. അതീവ ഗൗരവമായ കാര്യങ്ങള്‍ ഇതിന് പിന്നിലുണ്ട്. സാധാരണ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും ചെയ്യേണ്ടതും വൈദ്യുതി ബോഡിനാണ്. പ്രധാന ഉത്തരവാദിത്തവും അവര്‍ക്ക് തന്നെയാണെന്നും വൈദ്യുതി കരാറിന്റെ കാര്യങ്ങള്‍ നേരെ എന്ന് പറയാനാകില്ലെന്നും പിണറായി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് പിണറായി മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.വൈദ്യുതി ബോര്‍ഡ് എടുത്ത സമീപനം തള്ളുന്ന സര്‍ക്കാര്‍ നടപടി ദുരൂഹമാണ്. വൈദ്യുതി ബോഡും മന്ത്രിയും സ്വീകരിച്ചതിന് വിരുദ്ധമായ നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. സാധാരണ നിലക്ക് നടക്കാന്‍ പാടില്ലാത്ത എന്തോ ഒന്ന് ഇതിന് പിന്നിലില്ലേ എന്ന് സംശയമുണ്ട്. രാജമാണിക്യം പ്രാപ്തനായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ആണ്. കാര്യങ്ങള്‍ പരിശോധിച്ചപ്പോ ശരിയല്ലെന്ന് ബോധ്യപ്പെട്ടാണ് ശരികേടുകള്‍ ബോധ്യപ്പെടുത്തിയത്. വഴങ്ങാത്ത ഉദ്യോഗസ്ഥനെ സ്ഥാനമാറ്റുകയാണ്. കെഎസ്ഇബിക്കോ രാജമാണിക്യത്തിനോ എതിര്‍പ്പില്ലെന്ന് പറയുമ്പോഴും അവരുടെ കത്തിന് വിരുദ്ധമായ കാര്യങ്ങള്‍ മുഖ്യമന്ത്രി സ്വീകരിക്കുന്നു. ഔദ്യോഗിക കത്തില്ലെന്ന് പറയുന്നു, പക്ഷേ അത് പുറത്ത് വന്നിട്ടുണ്ട്. ഹിമാചല്‍ വൈദ്യുതിക്ക് അനുകൂലമായി മന്ത്രി സണ്ണി ജോസഫ് ഫയലില്‍ കുറിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!