പുന്നയൂര്‍ എടക്കരയില്‍ നിയന്ത്രണംവിട്ട സ്വിഫ്റ്റ് കാര്‍ പള്ളിമതില് ഇടിച്ചു തകര്‍ത്ത് തല കീഴായി മറിഞ്ഞു.വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണിയോടെ എടക്കര മൂഹിയദ്ധീന്‍ മസ്ജിദിന് മുമ്പിലായിരുന്നു അപകടം. കുഴിങ്ങര ഭാഗത്ത് നിന്ന് വരികയായിരുന്ന തൊഴിയൂര്‍ സ്വദേശികളുടേതാണ് കാര്‍. പള്ളി മതിലും അതിനോട് ചേര്‍ന്നുള്ള നേര്‍ച്ച പെട്ടിയും ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു. വാഹനത്തിലുണ്ടായിരുന്നവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാര്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയാണ്. അമിത വേഗതയാണ് അപകടം ഉണ്ടാവാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.



