29.5 C
Kunnamkulam
Saturday, November 7, 2026
Home CCTV Desk സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; ഫെബ്രുവരി 16 മുതല്‍

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; ഫെബ്രുവരി 16 മുതല്‍

3

കേന്ദ്ര സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡ് (സി.ബി.എസ്.ഇ) പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ 2027 ലെ ബോര്‍ഡ് പരീക്ഷകളുടെ ടൈംടേബിള്‍ പ്രഖ്യാപിച്ചു. 2027 ഫെബ്രുവരി 16ന് ആരംഭിക്കുന്ന പരീക്ഷകള്‍ രണ്ട് ക്ലാസുകള്‍ക്കും രാവിലെ 10:30-നാണ് ആരംഭിക്കുന്നത്.ബോര്‍ഡിന്റെ വിജ്ഞാപനപ്രകാരം, പത്താം ക്ലാസ് പരീക്ഷയ്ക്കായി 26.5 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ പങ്കെടുക്കാന്‍ 19.8 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ 83 വിഷയങ്ങളിലും പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ 121 വിഷയങ്ങളിലുമാണ് എഴുതുന്നത്. പരീക്ഷ ആരംഭിക്കുന്നതിന് 101 ദിവസം മുമ്പാണ് തീയതി പട്ടിക പുറത്തിറക്കുന്നതെന്ന് സി.ബി.എസ്.ഇ പരീക്ഷാ കണ്‍ട്രോളര്‍ സന്യം ഭരദ്വാജ് വ്യക്തമാക്കി.

 

 

ADVERTISEMENT
error: Content is protected !!