ബ്രഹ്‌മകുളം ലക്ഷംവീട് പൊതുകുളം നവീകരണത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി സ്ഥാപിച്ച ഇലക്ട്രിക് ലൈറ്റ് സ്വിച്ച് ഓണ്‍കര്‍മ്മവും ബ്രഹ്‌മകുളം ഉന്നതി വാട്ടര്‍ടാങ്ക് ഉദ്ഘാടനവും നടന്നു. ലക്ഷംവീട് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ യു സരിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശോകന്‍ മൂക്കോല അധ്യക്ഷനായി മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ ടി ലിംസന്‍ ആഷിക് വലിയകത്ത് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ ബി ജയ ടീച്ചര്‍ പഞ്ചായത്തംഗങ്ങളായ തുളസി രാമചന്ദ്രന്‍ ആനി ജോസ് വാര്‍ഡ് വികസന സമതി അംഗം സി എം ഗിരീഷ് എന്നിവര്‍ സംസാരിച്ചു സംസാരിച്ചു



