മത്സരവേദികളില്‍ ചെറിയ പരാതികളും പരിഭവങ്ങളും ഉയര്‍ന്നെങ്കിലും കലോത്സവത്തിന്റെ ഊട്ടുപുരയിലെത്തുന്ന മത്സരാര്‍ഥികളും അധ്യാപകരും ഹാപ്പിയാണ്. 2500 പേര്‍ക്കുള്ള ഉച്ചഭക്ഷണമാണ് നാലു ദിവസങ്ങളിലും കലാമേളയുടെ ഭക്ഷണശാലയിലൊരുക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍ പാലുകാച്ചല്‍ ചടങ്ങ് നടത്തിയതിനുശേഷം ആണ് ഊട്ടുപുര സജീവമായത്. ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ ജ്യോതിരാജ്, പ്രിന്‍സിപ്പല്‍ ജിത, സംഘാടകസമിതി കണ്‍വീനര്‍മാരും ചെയര്‍മാന്‍മാരും പങ്കെടുത്തു. വേദിക്ക് അരികിലുള്ള ഗ്ലോറിയ പാലസ് ഓഡിറ്റോറിയത്തിലാണ് ഊട്ടുപുര ഒരുക്കിയിരുന്നത്. തൈക്കാട് അപ്പു മാസ്റ്റര്‍ മെമോറിയല്‍ സ്‌കൂള്‍ പിടിഎ പ്രസിഡണ്ടും കേറ്ററിംഗ് സംരംഭകനുമായ അല്‍ അമീന്‍ നൗഫലും സംഘവുമാണ് പാചകപ്പുരയിലെ അണിയറ ശില്പികള്‍.
Home Uncategorized വേദികളിൽ മത്സരം കനക്കുമ്പോൾ ഊട്ടുപുരയിൽ ‘സൂപ്പർ ഹിറ്റ്’ രുചിക്കൂട്ട്; 2500 പേർക്ക് ദിവസേന വിഭവസമൃദ്ധമായ ഭക്ഷണം



