കണ്ടാണശ്ശേരി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കൂനംമൂച്ചിയിലെ കിഴക്കേ പന്നിശ്ശേരിയില്‍ നിന്ന് പെര്‍മിറ്റ് ലംഘിച്ച് മണ്ണെടുത്ത സംഭവത്തില്‍ ഖനനം നിറുത്തിവെയ്ക്കാന്‍ വില്ലേജ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. കിഴക്കേ പന്നിശ്ശേരി കുന്നില്‍ നിന്നും നിയമവിരുദ്ധമായി മണ്ണ് ഘനനം ചെയുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡണ്ട് എം പി സജീപ്, പഞ്ചായത്ത് സെക്രട്ടറി കെ കെ, രാധാകൃഷ്ണന്‍,പലായത്തംഗം വിനു ജോണ്‍സന്‍, ആളൂര്‍ വില്ലേജ് ഓഫീസര്‍ പി.ഷെമി മോള്‍, വില്ലേജ് അസിസ്റ്റന്റ് ജിത്തു കുമാര്‍, മോഹനന്‍ ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലപരിശോധന നടത്തുകയും, നിയമ വിരുദ്ധമായി സര്‍വ്വേ നമ്പര്‍ 110 -ല്‍ നിന്നും മണ്ണ് ഖനനം ചെയുന്നത് ശ്രദ്ധയില്‍പ്പെടുകയുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ ഖനന പെര്‍മിറ്റ് ലംഘനം നടത്തിയിട്ടുള്ളതിനാല്‍ ഖനനം നിര്‍ത്തിവെക്കാന്‍ വില്ലേജ് ഓഫീസര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.



