കുന്നംകുളം കിഴൂര്‍ ശ്രീ വിവേകാനന്ദ കോളേജിലെ 2025 – 26 അധ്യയന വര്‍ഷത്തിലെ അഡ്മിഷനില്‍ വ്യാപകമായി ക്രമക്കേട് നടന്നതായി എ.ബി.വി.പി. ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യൂണിവേഴ്‌സിറ്റിയുടെ അന്വേഷണ കമ്മിറ്റിയുടെ കണ്ടെത്തലില്‍ കോളേജിന് പിഴയിട്ടതായി എബിവിപി നേതാക്കള്‍ പറഞ്ഞു. എം.ഷിബിന്‍ എന്ന വിദ്യാര്‍ത്ഥിയുടെ പരാതിയിന്മേലാണ് നടപടി ഉണ്ടായത്. കോളേജില്‍ 202526 അധ്യയന വര്‍ഷത്തെ സര്‍വകലാശാല റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അര്‍ഹരായ വിദ്യാര്‍ത്ഥികളെ അവഗണിച്ച്, യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാതെ എസ്. എഫ് ഐ നേതാക്കള്‍ക്ക് പ്രവേശനം നല്‍കിയെന്ന ഗുരുതരമായ ആരോപണം വിദ്യാര്‍ത്ഥി സമൂഹത്തോടുള്ള നീതിനിഷേധമാണെന്ന് എബിവിപി ദേശീയ നിര്‍വാഹക സമിതിയംഗം എസ്.അക്ഷയ് പറഞ്ഞു.



