നവ മണലൂര്‍ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന നവമ സാഹിത്യോത്സവത്തിന്റെ രണ്ടാം ഘട്ടത്തിന് മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ തുടക്കമായി. എളവള്ളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുവ്വത്തൂര്‍ സെന്റ് ആന്റണീസ് യു പി സ്‌കൂളില്‍ വെച്ച് ചടങ്ങില്‍ രണ്ടാം ഘട്ട സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.യു സരിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അശോകന്‍ മൂക്കോല അധ്യക്ഷനായി. പ്രൊഫ: സി. രവീന്ദ്രനാഥ് എം.എല്‍.എ. കുട്ടികളുമായി സംവദിച്ചു. യുവ എഴുത്തുക്കാരി വിഘ്‌നേശ്വരി ശ്രീജിത്ത് ക്ലാസ്സ് നയിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മാരായ എന്‍ ബി ജയ, സനില്‍ കുന്നത്തുള്ളി , പഞ്ചായത്ത് അംഗങ്ങളായ തുളസി രാമചന്ദ്രന്‍ , ആനി ജോസ്, ലൈബ്രറി കൗണ്‍സില്‍ ചാവക്കാട് താലൂക്ക് ജോയിന്റ് സെക്രട്ടറി പി.ജി സുബിദാസ് , സി.ടി ജാന്‍സി, ആര്‍.എ അബ്ദുള്‍ ഹക്കിം , കെ.എ ബ്രിന്റോ എന്നിവര്‍ സംസാരിച്ചു. അദ്ധ്യാപകരായ ലാന്‍സി, വീണ, ശാലിനി എന്നിവര്‍ നേതൃത്വം നല്‍കി. എളവള്ളി പഞ്ചായത്തിലെ യു .പി സ്‌കൂളുകളില്‍ നിന്നും തെരെഞ്ഞെടുത്ത 35 വിദ്യാര്‍ത്ഥികള്‍ സാഹിത്യോത്സവത്തിലെ കഥ, കവിത മത്സരത്തില്‍ പങ്കെടുത്തു.



