ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കുന്നംകുളം സൗത്ത് സോണ്‍ ഡയബറ്റിസ്, ഒബിസിറ്റി & പോഡിയാട്രി ഹോസ്പിറ്റലും ഐ.എം.എ കുന്നംകുളം ബ്രാഞ്ചും സംയുക്തമായി ‘ഏര്‍ലി ആക്ഷന്‍ ഓണ്‍ ഡയബറ്റിസ്’ പരിപാടിയും മെഗാ ഡയബറ്റിക് ക്യാമ്പും നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് പി.ജി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ഡോ. ഷമീര്‍ സി. സുലൈമാന്‍ മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പില്‍ 3000 രൂപ വരുന്ന ടെസ്റ്റുകള്‍ 750 രൂപയ്ക്കും, 4000 രൂപ വരുന്ന ഫൈബ്രോ സ്കാന്‍ സൗജന്യമായും, യു.എസ്.ജി അബ്ഡോമന്‍, ബി.സി.എ, എക്കോ ടെസ്റ്റുകള്‍ 500 രൂപയ്ക്കും രോഗികള്‍ക്കായി ലഭ്യമാക്കി. ആദ്യം ബുക്ക് ചെയ്ത 100 പേര്‍ക്കാണ് ആനുകൂല്യം ലഭ്യമായത്. വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന ഡയബറ്റിക് വാക്കത്തോണ്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്മാന് കെ.എ. അസ്സി ഫ്ലാഗ് ഓഫ് ചെയ്തു.



