ഇന്ന് വൈകിട്ട് തൃശൃര്‍ നഗരത്തില്‍ പുലികളിറങ്ങും

ഈ വര്‍ഷത്തെ ഓണാഘോഷത്തിന് സമാപനം കുറിക്കാന്‍ ഇന്ന് വൈകിട്ട് തൃശൃര്‍ നഗരത്തില്‍ പുലികളിറങ്ങും. ശക്തന്റെ തട്ടകത്തെ ത്രസിപ്പിക്കാനായി 350ലേറെ പുലികളാണ് ഇറങ്ങുക. പുലിക്കളിയില്‍ പാട്ടുരായ്ക്കല്‍ സംഘമായിരിക്കും ആദ്യം സ്വരാജ് റൗണ്ടില്‍ പ്രദേശിക്കുക. പുലിക്കളിയുടെ ഭാഗമായി തൃശൂരില്‍ പോലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. സ്വരാജ് റൗണ്ടലേക്ക് വാഹനങ്ങളെ പ്രവേശിപ്പിക്കില്ല. ഏഴു സംഘങ്ങളിലായി 350 പുലികളാണ് ആകെയുണ്ടാകുക.വൈകിട്ട് അഞ്ചുമണിയോടെ 7 പുലിക്കളി സംഘങ്ങളാണ് സ്വരാജ് റൗണ്ടില്‍ എത്തുക. രണ്ടരയോടെ വിവിധ ദേശങ്ങളില്‍ നിന്ന് പുലികളി സംഘങ്ങള്‍ സ്വരാജ് റൗണ്ട് ലക്ഷ്യമാക്കിയാത്ര ആരംഭിക്കും. പുലര്‍ച്ചെ മുതല്‍ തന്നെ പുലികളെ ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുലി മടകളില്‍ ആരംഭിച്ചുകഴിഞ്ഞു. പുലിമടകളില്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. കാലത്ത് തന്നെ മെയ്യെഴുത്ത് ആരംഭിച്ചു. 35 മുതല്‍ 51 വരെ പുലികളാണ് ഓരോ സംഘങ്ങളിലുമുള്ളത്.ഉച്ചതിരിഞ്ഞ് 3 മണിയോടെ സംഘങ്ങള്‍ മട വിട്ടിറങ്ങും. വനിതകളും കുട്ടിപ്പുലികളുമടക്കം പുലി വേഷം കെട്ടുന്നുണ്ട്. രണ്ടരയോടെ ഇറങ്ങി, വൈകിട്ട് അഞ്ചോടെ സ്വരാജ് റൌണ്ടിലെത്തും. സ്വരാജ് റൌണ്ട് വലം വച്ച് നടുവിലാല്‍ ഗണപതിക്ക് തേങ്ങയുടച്ച് രാത്രി ഒമ്പത് മണിയോടെയാണ് പുലിക്കളി അവസാനിക്കുക.

ADVERTISEMENT
Malaya Image 1

Post 3 Image