31.1 C
Kunnamkulam
Thursday, November 19, 2026
Home Bureaus Kechery കേച്ചേരി തൂവാനൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ മോഷണം

കേച്ചേരി തൂവാനൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ മോഷണം

39

കേച്ചേരി തൂവാനൂര്‍ പെട്രോള്‍ പമ്പിന് സമീപം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ മോഷണം. അഞ്ച് മൊബൈല്‍ ഫോണുകളും 45,000 രൂപയും രണ്ട് ബാഗുകളുമാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 12:30 നാണ് മോഷണം നടന്നത്.തൂവാനൂര്‍ സ്വദേശി സുഭാഷ് വാടകയ്ക്കെടുത്ത ക്വാര്‍ട്ടേഴ്‌സിലാണ് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ച് വന്നിരുന്നത് കെട്ടിടത്തിന്റെ മുറിയില്‍ പൂട്ടില്ലായിരുന്നുവെന്നാണ് വിവരം.മോഷണം പോയ രണ്ട് ബാഗുകളിലായി തൊഴിലാളികളുടെ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയ രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്തിന് സമീപമുള്ള പെട്രോള്‍ പമ്പിലും തൊട്ടടുത്ത വര്‍ക്ക്ഷോപ്പിലും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. സംഭവത്തില്‍ കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനില്‍കുമാര്‍ ടി മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

 

ADVERTISEMENT
error: Content is protected !!