32.3 C
Kunnamkulam
Friday, November 20, 2026
Home Bureaus Kechery ഇയ്യാല്‍ ശ്രീ മൂകാംബിക വിദ്യാനികേതന്‍ സ്‌കൂളില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നവംബര്‍ 22ന്

ഇയ്യാല്‍ ശ്രീ മൂകാംബിക വിദ്യാനികേതന്‍ സ്‌കൂളില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നവംബര്‍ 22ന്

0

സത്യ സായി ബാബയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച്, ഇയ്യാല്‍ ശ്രീ മൂകാംബിക സ്‌കൂളും ശ്രീ സായി അനുഗ്രഹ ഫൗണ്ടേഷനും അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലും സംയുക്തമായി ഇയ്യാല്‍ ശ്രീ മൂകാംബിക വിദ്യാനികേതന്‍ സ്‌കൂളില്‍ വെച്ച് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 22 ഞായറാഴ്ച്ച രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. കടങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.എം. നൗഷാദ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്വാമി ഉദിത് ചൈതന്യ മുഖ്യപ്രഭാഷണം നടത്തും. ശ്രീ മൂകാംബിക സ്‌കൂള്‍ പ്രസിഡണ്ട് പി.ഡി. ഗോപാലന്‍, പ്രധാന അധ്യാപകന്‍, സി.എസ്.ബൈജു, പി.ജി.പ്രിയനേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

 

ADVERTISEMENT
error: Content is protected !!