31.3 C
Kunnamkulam
Tuesday, November 24, 2026
Home Bureaus Kechery കണ്ണേപ്പാടം ഹോളി ട്രിനിറ്റി കുരിശു പള്ളിയില്‍ പരി. ത്രിത്വത്തിന്റെ തിരുനാള്‍ ഭക്തി നിര്‍ഭരം

കണ്ണേപ്പാടം ഹോളി ട്രിനിറ്റി കുരിശു പള്ളിയില്‍ പരി. ത്രിത്വത്തിന്റെ തിരുനാള്‍ ഭക്തി നിര്‍ഭരം

6

 

തലക്കോട്ടുകര ഇടവകയിലെ കണ്ണേപ്പാടം ഹോളി ട്രിനിറ്റി കുരിശു പള്ളിയില്‍ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു. തിരുനാള്‍ ദിനത്തില്‍ വൈകീട്ട് 5.30 ന് നടന്ന ദിവ്യബലിയ്ക്ക് ഫാ. ജോര്‍ജ്ജ് തേര്‍മഠം മുഖ്യകാര്‍മമികത്വം വഹിച്ചു. ഫാ. ജോസഫ് അറാശ്ശേരി തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, ഊട്ടുനേര്‍ച്ച ആശിര്‍വ്വാദം, ബാന്റ് വാദ്യം, ഊട്ടു വിതരണം എന്നിവ നടന്നു. വികാരി ഫാ. ക്ലമന്റ് വാഴപ്പറമ്പില്‍, കൈക്കാരന്‍മാരായ ടി.പി. പത്രോസ്, കെ.ടി. ജോഷി, കണ്‍വീനര്‍ ടി.പി ജെയ്‌സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!