കടങ്ങോട് കൈക്കുളങ്ങര ഭഗവതി ക്ഷേത്തിലെ 2027 വര്‍ഷത്തെ കലണ്ടര്‍ ക്ഷേത്രം തന്ത്രി വടക്കേടത്ത് മന നാരായണന്‍ നമ്പൂതിരിപ്പാട് പ്രകാശനം ചെയ്തു. തൃക്കാര്‍ത്തികയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ചതുശ്ശതവും കോമരത്തിന് കലശാട്ടവും, കാര്‍ത്തിക ഊട്ടും വൈകിട്ട് കാര്‍ത്തിക ദീപം തെളിയിക്കലും നടന്നു. ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് പി .ടി സുരേന്ദ്രന്‍, സെക്രട്ടറി സുരേഷ് മാസ്റ്റര്‍, ട്രഷര്‍ പി.ബി പ്രസാദ് തുടങ്ങി ക്ഷേത്രകമ്മറ്റി അംഗങ്ങളും നേതൃത്വം നല്‍കി.



