യു.ഡി.എഫ്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇടതുപക്ഷജനാധിപത്യ മുന്നണി മണലൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പുവ്വത്തൂരില്‍ നടന്ന ജനകീയ കൂട്ടായ്മ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് ഉണ്ണികൃഷ്ണന് ഈച്ചരത്ത് ഉദ്ഘാടനം ചെയ്തു. സിപിഐ (എം) മണലൂര്‍ ഏരിയ സെക്രട്ടറി പി. എ രമേശന് അധ്യക്ഷനായി. സി.പി.ഐ.എം. ജില്ലാ കമ്മിറ്റി അംഗം പ്രൊഫ:സി.രവീന്ദ്രനാഥ് എം.എല്‍.എ , സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഷീന പറയങ്ങാട്ടില്‍, സിപിഐ (എം ) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉഷ പ്രഭുകുമാര്‍ , എല്‍.ഡി.എഫ്. നേതാക്കളായ ടി.ഡി.ജോസ്, പി.കെ.കൃഷ്ണന്, പി.എസ്.ജയന്, കെ.എ. വിശ്വംഭരന്, വി.ജി സുബ്രഹ്മണ്യന്, വി എന്‍ സുര്‍ജിത്ത്. പി.ജി സുബിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.



