27.5 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu പാഴ്‌ചെടികള്‍ വെട്ടിമാറ്റി മൂഞ്ഞാര്‍ ബാബുവിന്റെ വേറിട്ട പ്രതിഷേധം

പാഴ്‌ചെടികള്‍ വെട്ടിമാറ്റി മൂഞ്ഞാര്‍ ബാബുവിന്റെ വേറിട്ട പ്രതിഷേധം

 

പെരുമ്പിലാവ് ജംഗ്ഷനില്‍ നിന്നും അംബേദ്കര്‍ നഗറിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള പാഴ്‌ചെടികള്‍ വെട്ടിമാറ്റി മൂഞ്ഞാര്‍ ബാബുവിന്റെ വേറിട്ട പ്രതിഷേധം. നിരവധി തവണ നാട്ടുകാര്‍ പഞ്ചായത്തിനോടും വാര്‍ഡംഗത്തിനോടും ആവശ്യപ്പെട്ടിട്ടും റോഡിന്റെ ഇരുവശവുമുള്ള പൊന്തക്കാടും പാഴ്‌ചെടികളും വെട്ടി മാറ്റാത്തതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം പൊതുപ്രവര്‍ത്തകന്‍ മൂഞ്ഞാര്‍ ബാബുവിന്റെ നേതൃത്വത്തില്‍ പാഴ്‌ചെടികളും പൊന്തക്കാടുകളും വെട്ടി വൃത്തിയാക്കിയത്. വീതി കുറഞ്ഞ റോഡില്‍ വഴിയാത്രക്കാരും കാല്‍നടയാത്രക്കാരും ഏറെ പ്രയാസപ്പെട്ടാണ് സഞ്ചരിച്ചിരുന്നത്. ബാബുവിനൊപ്പം സുഹൃത്തുക്കളായ റ്റി.എ. പ്രദീപ് , എം.എം. കുഞ്ഞിമോന്‍ , കെ. ഗംഗാധരന്‍ എന്നിവരും ശുചീകരണത്തില്‍ പങ്കെടുത്തു. ബാബുവിന്റെ ഒറ്റയാള്‍ സമരത്തെ തുടര്‍ന്ന് പെരുമ്പിലാവ് സെന്ററില്‍ അപകട ഭീഷണിയായി നിന്നിരുന്ന മരക്കൊമ്പുകള്‍ അധികൃതര്‍ മുറിച്ചു മാറ്റിയിരുന്നു.

ADVERTISEMENT
error: Content is protected !!