ട്രോളിങ് നിരോധന നിയമങ്ങള്‍ ലംഘിച്ച് അനധികൃത മത്സ്യ ബന്ധനം നടത്തിയ തമിഴ്‌നാട് രജിസ്ട്രഷന്‍ ഉള്ള ഫൈബര്‍വള്ളം ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. വള്ളത്തിന് ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്‌സ്‌മ്മെന്റ് വകുപ്പ്് പിഴ ചുമത്തി. പരമ്പരാഗത മത്സ്യതൊഴിലാളികളും, ഹാര്‍ബറിലെ വിവിധ ട്രേഡ് യൂണിയന്‍ തൊഴിലാളികളും നല്‍കിയ പരാതിയില്‍ അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം എഫ് പോളിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഹാര്‍ബറിലും അഴിമുഖത്തും നടത്തിയ പരിശോധനയിലാണ് വള്ളം പിടിച്ചെടുത്തത്. കേന്ദ്ര-സംസ്ഥാന മണ്‍സൂണ്‍ കാല മത്സ്യ ബന്ധന നിയമങ്ങള്‍ ലംഘിച്ച് അനധികൃത മത്സ്യബന്ധനം നടത്തിവന്ന തമിഴ്‌നാട് കന്യകുമാരി ജില്ലയില്‍ കുളച്ചല്‍ വില്ലേജില്‍ വള്ളവിള സ്വദേശി സഹായ ലിബിന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ലിറ ജോ ഫൈബര്‍വഞ്ചിയാണ് പിടിച്ചെടുത്തത്.