ചൂണ്ട ഇടല്‍ മത്സരം സംഘടിപ്പിച്ചു

കുട്ടാടന്‍ നിറവ് കാര്‍ഷിക വിപണമേളയുടെ പ്രചരണാര്‍ത്ഥം കാവീട് കാവുട്ടിച്ചിറയില്‍ ചൂണ്ട ഇടല്‍ മത്സരം സംഘടിപ്പിച്ചു. കാവീട് ബയോ പാര്‍ക്ക് കുറുവായി പറമ്പ് പരിസരത്ത് നടത്തിയ ചൂണ്ടയിടല്‍ മത്സരം എന്‍ കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുട്ടാടന്‍ നിറവ് കമ്മിറ്റി സംഘാടകസമിതി ചെയര്‍മാനും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഭാരവാഹിയുമായ കെ പി വിനോദ് അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ നഗരസഭ മുന്‍ ചെയര്‍മാന്‍ ടി ടി ശിവാദസന്‍, കൃഷി ഭവന്‍ ഓഫീസര്‍ പി റിജിത്ത്, തുടങ്ങിയവര്‍ സംസാരിച്ചു.വിജയികള്‍ക്ക് വാര്‍ഡ് കൗണ്‍സിലര്‍ എ സുബ്രഹ്‌മണ്യന്‍ സമ്മാന വിതരണം നടത്തി.ഒരു മണിക്കൂര്‍ കൊണ്ട് ഏറ്റവും കൂടുതല്‍ മത്സ്യം പിടിക്കുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കാണ് കാവീട് ചെന്താര സ്‌പോണ്‍സര്‍ ചെയ്ത സമ്മാന തുക നല്‍കിയത്.

ADVERTISEMENT