ക്ഷേത്ര ഭൂമി സംരക്ഷണ സമാഹരണ യജ്ഞം നടത്തി

പുന്ന അയ്യപ്പസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ക്ഷേത്ര ഭൂമി സംരക്ഷണ സമാഹരണ യജ്ഞം നടത്തി. ക്ഷേത്രം പ്രദക്ഷിണം വഴിയും ഓഫീസും കമ്പിവേലി കെട്ടി അടച്ചു കെട്ടുവാന്‍ വന്ന നടപടിക്കെതിരെ ഭക്തജന സംഗമവും നടത്തി. ക്ഷേത്രാങ്കണത്തില്‍ നടന്ന ക്ഷേത്രഭൂമി സംരക്ഷണ സമാഹരണ യജ്ഞം മമ്മിയൂര്‍ ദേവസ്വം മുന്‍ ചെയര്‍മാന്‍ മോഹന്‍ദാസ് ചേലനാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡണ്ട് എം.ബി.സുധീര്‍ അദ്ധ്യക്ഷത വഹിച്ചു. സി കെ ബാലകൃഷ്ണന്‍, കരിപ്പോട്ട് വേണുഗോപാല്‍, കെ ആര്‍ മോഹന്‍, ടി ജെ പ്രമോദ്, ഇ വി ശശി , എം ടി ബാബു, എ വേലായുധ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.യജ്ഞത്തിന്റെ വിജയത്തിനായി വേണുഗോപാല്‍ കരിപ്പോട്ട് മുഖ്യരക്ഷാധികാരിയും അഡ്വാക്കറ്റ് കെ ആര്‍ രജിത് കുമാര്‍, തോട്ടുപുറത്ത് ദാസന്‍, എം എ ജയരാജന്‍ രക്ഷാധികാരിയും ചെയര്‍മാന്‍ മോഹന്‍ദാസ് ചേലനാട്ട് തുടങ്ങി എഴുപത്തി അഞ്ച് അംഗ കമ്മററി രൂപീകരിച്ചു.

ADVERTISEMENT