പുന്നയൂര്‍ പഞ്ചായത്ത് അവിയൂര്‍ – കുരഞ്ഞിയൂര്‍ റോഡരികില്‍ അജൈവ മാലിന്യം നിക്ഷേപിച്ചവര്‍ പിടിയില്‍. അജൈവമാലിന്യം അലക്ഷ്യമായി രണ്ടു ചാക്കുകളിലയാണു നിക്ഷേപിച്ചത്. മാലിന്യം ശ്രദ്ധയില്‍പ്പെട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രോഹിണി സോമസുന്ദരന്‍, അസ്സിസ്റ്റ് സെക്രട്ടറി ഗണപതി എന്നിവര്‍ നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയ ഒറ്റയിനിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനം നടത്തുന്നവരെ തെളിവ് സഹിതം പിടികൂടിയത്. ഇരുപതിനായിരം രൂപ ഇവരില്‍ നിന്ന് പുന്നയൂര്‍ പഞ്ചായത്ത് പിഴ ഈടാക്കി.