നാല് വയസുകാരനെ പള്ളിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

കപ്പൂർ പഞ്ചായത്തിലെ മാരായം കുന്ന് പാറപ്പുറം പള്ളിയുടെ കുളത്തിൽ നാല് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കപ്പൂർ പാറപ്പുറത്ത് താമസിക്കുന്ന വാക്കേല വളപ്പിൽ മുനീർ സഖാഫിയുടെയും ഷംലീനയുടേയും മകൻ നാല് വയസുള്ള മുഹമ്മദ് മുസമ്മിലാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടിയെ കുളത്തിൽ മരിച്ച നിലയിൽ കുളത്തിൽ നിന്നും കണ്ടെത്തിയത്.

കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കുളത്തിന് അരിയിൽ നിന്നും ധരിച്ചിരുന്ന ചെരിപ്പ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വെള്ളത്തിനടിയിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്.

പള്ളിയോട് ചേർന്നാണ് മുഹമ്മദ് മുസമ്മിലിൻ്റെ വീട് സ്ഥിതി ചെയ്യുന്നത്. മുൻപ് പിതാവിനൊപ്പവും മറ്റും കുട്ടി പല തവണ കുളത്തിൽ കുളിക്കാനായി എത്തിയിരുന്നു. ഈ ഓർമ്മയിൽ കുഞ്ഞ് കുളക്കരയിൽ എത്തുകയും വെള്ളത്തിൽ ഇറങ്ങുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ഫാത്തിമ ലുബാബ, അഹമ്മദ് മുജ്തബ , ആമിന എന്നിവർ സഹോദരങ്ങളാണ്. തൃത്താല പോലിസ് നേതൃത്വത്തിൽ തുടർ നടപടികൾക്ക് ശേഷം മൃതദ്ദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

ADVERTISEMENT