ഗുരുവായൂരില്‍ വോട്ട് ചെയ്ത് വീട്ടിൽ മടങ്ങിയെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു.

വോട്ട് ചെയ്ത് വീട്ടിൽ മടങ്ങിയെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു. ഗുരുവായൂർ തിരുവെങ്കിടം ‘മുരളീരവ’ത്തിൽ ചങ്കത്ത് ശിവദാസ മേനോൻ (82) ആണ് മരിച്ചത്. വ്യാഴാഴ്ച്ച ഉച്ചക്ക് 12 നാണ് തിരുവെങ്കിടം എൽപി . സ്കൂളിലെ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോയത്. മടങ്ങിയെത്തി ഒരു മണിക്കൂർ കഴിഞ്ഞ് ഭക്ഷണം കഴിച്ച ശേഷം ശുചിമുറിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞു വീണ് മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.

ADVERTISEMENT