31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Guruvayur യുഡിഎഫ് സ്ഥാനാര്‍ഥി സി.എച്ച്. റഷീദ് വോട്ട് രേഖപ്പെടുത്തി

യുഡിഎഫ് സ്ഥാനാര്‍ഥി സി.എച്ച്. റഷീദ് വോട്ട് രേഖപ്പെടുത്തി

39

ഗുരുവായൂര്‍ നിയോജക മണ്ഡലം ഇത്തവണ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് യൂഡിഎഫ് സ്ഥാനാര്‍ഥി സി.എച്ച്.റഷീദ് പറഞ്ഞു. കടപ്പുറം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 191-ാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സിസിടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ യൂഡിഎഫ് തരംഗം ഉണ്ടാകുമെന്നും, അത് ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ പ്രതിഫലിക്കുമെന്നും , രണ്ട് പതിറ്റാണ്ടായി തുടരുന്ന എല്‍ഡിഎഫ് മേധാവിത്വം അവസാനിപ്പിക്കാനും, ഒരു മാറ്റത്തിനായും ജനം കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ADVERTISEMENT
error: Content is protected !!