തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ്ങിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ കുന്നംകുളത്തും പരിശോധന

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബൈക്ക് പാര്‍ക്കിങ്ങിലുണ്ടായ തീപ്പിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ കുന്നംകുളത്തെ ബൈക്ക് പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ സംയുക്ത പരിശോധന നടത്തി. കുന്നംകുളം പോലീസ്, അഗ്‌നിരക്ഷാസേന, നഗരസഭ, എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിശോധന. തൃശ്ശൂര്‍ സിറ്റി ജില്ലാ പോലീസ് മേധാവി നകുല്‍ രാജേന്ദ്ര ദേശ്മുഖിന്റെ നിര്‍ദ്ദേശപ്രകാരമാണ് കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സി ആര്‍ സന്തോഷ്, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജയപ്രദീപ്, അഗ്‌നി രക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബെന്നി മാത്യു, നഗരസഭാ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍, നഗരത്തിലെ പ്രധാന പാര്‍ക്കിംഗ് കേന്ദ്രങ്ങളായ പഴയ ബസ്റ്റാന്‍ഡ്, പുതിയ ബസ്റ്റാന്‍ഡ്, താലൂക്ക് ആശുപത്രി പാര്‍ക്കിംഗ് എന്നിവിടങ്ങളില്‍ പരിശോധന നടത്തിയത്. പരിശോധനയുടെ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് സമര്‍പ്പിക്കും.

ADVERTISEMENT