തേക്കുമരം കടപുഴകി വീണ് വീട് തകര്‍ന്നു

ശക്തമായ കാറ്റിലും മഴയിലും വരവൂര്‍ കുമരപ്പനാലില്‍ വന്‍ തേക്കുമരം കടപുഴകി വീണ് വീട് തകര്‍ന്നു. കുമരക്കുന്ന് പ്രദേശത്ത് പട്ടത്തുവളപ്പില്‍ മണിയെന്ന് വിളിക്കുന്ന ശ്യാംമോഹന്റെ വീടിന് മുകളിലേക്കാണ
പുലര്‍ച്ചെ മൂന്നുമണിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം വീണത്.  വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. വീടിനുള്ളില്‍ ശ്യാംമോഹന്റെ അച്ഛന്‍ ഭാസ്‌കരനും ഭാര്യ ദിവ്യയും മൂന്നു മക്കളുമുണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തേക്ക് ഓടിയിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇവര്‍ ബന്ധു വീട്ടിലേക്ക് താമസം മാറിയിട്ടുണ്ട്.

ADVERTISEMENT