കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെസ്റ്റ് മങ്ങാട് യൂണിറ്റ് സി.എം ജോര്‍ജ്ജ് അനുസ്മരണം നടത്തി. യൂണിറ്റ് ഓഫീസില്‍ ജോര്‍ജ്ജിന്റെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം യൂണിറ്റ് വൈസ് പ്രസിഡണ്ട് സതീഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം സെക്രട്ടറി വിഷ്ണു ഭാരതീയന്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി സിറിഷ്, ട്രഷറര്‍ രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.



