എടക്കഴിയൂര്‍ ചന്ദനക്കുടം നേര്‍ച്ച തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആഘോഷിക്കും. ആഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിനായി ചാവക്കാട് പൊലീസിന്റെ നേതൃത്വത്തില്‍ വിവിധ കാഴ്ച്ച കമ്മിറ്റി ഭാരവാഹികളുടെ യോഗം ചേര്‍ന്നു. പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി.വി.വിമലിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നേര്‍ച്ച കമ്മറ്റി പ്രസിഡണ്ട് ഇല്യാസ് കല്ലൂരയില്‍, സെക്രട്ടറി ഷാക്കിര്‍ അയ്യത്തയില്‍, വിവിധ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എടക്കഴിയൂര്‍ ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ജാറത്തിലെ 167-മത് ചന്ദനക്കുടം കൊടികുത്ത് നേര്‍ച്ച ജനുവരി 6,7 തീയതികളിലാണ് ആഘോഷിക്കുന്നത്.
Home Bureaus Punnayurkulam എടക്കഴിയൂര്‍ നേര്‍ച്ച തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍; കമ്മിറ്റി ഭാരവാഹികളുടെ യോഗം ചേര്‍ന്നു