റിട്ടയേഡ് ഹെഡ്മാസ്റ്റേഴ്‌സ് കൗണ്‍സിലില്‍ ചാവക്കാടിന്റെ ആഭിമുഖ്യത്തില്‍ കാവ്യാലാപന മത്സരവും കവിതാസ്വാദന സദസും നടത്തി. കേരളം എന്റെ നാട്, മലയാളം എന്റെ മാതൃഭാഷ എന്ന സന്ദേശവുമായി കേരളപ്പിറവി ദിനത്തില്‍ കുന്നംകുളം ബോയ്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം റിട്ടയേര്‍ഡ് ഡി .ഡി .ഇ എ കെ അജിതകുമാരി നിര്‍വഹിച്ചു. റിട്ടയേഡ് ഹെഡ്മിസ്ട്രസ് ഇ. ഉഷയുടെ അധ്യക്ഷതയില്‍ നടന്ന സദസ്സില്‍ റിട്ടയേര്‍ഡ് ഡിഡിഇ കെ സുമതി മുഖ്യ അതിഥിയായി. ഡോക്ടര്‍ ആര്‍ സുരേഷ് ക്ലാസ് നയിച്ചു. റിട്ടയേര്‍ഡ് അധ്യാപകരായ സി ലിജി, പി എ ലാസര്‍ മാസ്റ്റര്‍,ആന്റണി ഒലക്കേങ്കില്‍,ടി രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു. സദസ്സില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരുന്നു.



