29.2 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Kechery ഡിവൈഎഫ്ഐ മണലൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ  നേതൃത്വത്തില്‍ സമര സംഗമം സംഘടിപ്പിച്ചു

ഡിവൈഎഫ്ഐ മണലൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ  നേതൃത്വത്തില്‍ സമര സംഗമം സംഘടിപ്പിച്ചു

55

ഞങ്ങള്‍ക്കും വേണം ജോലി, ഞങ്ങള്‍ക്കും വേണം മതേതര ഇന്ത്യ എന്ന മുദ്രവാക്യമുയര്‍ത്തി ഡി വൈ എഫ് ഐ മണലൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ  നേതൃത്വത്തില്‍ സമര സംഗമം സംഘടിപ്പിച്ചു. കാഞ്ഞാണിയില്‍ സംഘടിപ്പിച്ച സമരസംഗമം സി പി ഐ എം ജില്ല സെക്രട്ടറിയേറ്റ് അംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടം ചെയ്തു. ഡി.വൈ.എഫ്‌.ഐ മണലൂര്‍ ബ്ലോക്ക് പ്രസിഡണ്ട് കെ സച്ചിന്‍ അധ്യക്ഷനായി. മുരളി പെരുനെല്ലി എം.എല്‍.എ, സി.പി.ഐ.എം ജില്ല  സെക്രട്ടറിയേറ്റ് അംഗം ടി വി ഹരിദാസന്‍, ഏരിയ സെക്രട്ടറി പി എ രമേശന്‍, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ആഷിക് വലിയകത്ത്, ബ്ലോക്ക് ട്രഷറര്‍ പി.എസ്.മിഥുന്‍, എസ് എഫ് ഐ ജില്ല പ്രസിഡണ്ട് എം എം മേഘ്‌ന, വി ജി സുബ്രഹ്മണ്യന്‍, കെ കെ ശശിധരന്‍, കെ വി ഡേവീസ്. അജീഷ് എന്നിവര്‍ സംസാരിച്ചു. കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്റെ ജീവചരിത്ര പുസ്തകത്തിന്റെ കവര്‍ പ്രകാശനവും സമര സംഗമ വേദിയില്‍ നടന്നു.

ADVERTISEMENT
error: Content is protected !!