നാഗലശ്ശേരിയില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി.
നാഗലശ്ശേരി പഞ്ചായത്ത് ഒന്നാം വാര്‍ഡ് കള്ളിവളപ്പില്‍ റോഡില്‍ ചിറ്റിലങ്ങാട്ട് കൃഷ്ണകുമാറിന്റെ വീട്ടുപറമ്പില്‍ നിന്നാണ് മലമ്പാമ്പിനെ പിടികൂടിയത്. വാര്‍ഡ് മെമ്പര്‍ ഇന്ദിര, പാമ്പ് പിടുത്തക്കാരന്‍ സുധീഷ് കൂറ്റനാടിനെ വിവരമറിയിക്കുകയും, വനം വകുപ്പ് റസ്‌ക്യൂ വാച്ചര്‍ കൂടിയായ സുധീഷ് എത്തി മലമ്പാമ്പിനെ പിടികൂടുകയുംചെയ്തു.ശനിയാഴ്ച അര്‍ദ്ധരാത്രിയില്‍ 12 മണിയോടുകൂടിയാണ് മലമ്പാമ്പിനെ പിടികൂടിയത്.