കുന്നംകുളം ഗവ.മോഡല്‍ ബോയ്‌സ് സ്‌കൂളിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥിക്ക് സാരമായ പരിക്കേറ്റു. 19-ാം തീയതി രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥിയെ കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം പോലീസ് വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്തി. ഇതിനിടെ ആക്രമിച്ച വിദ്യാര്‍ത്ഥികളുടെ വാട്‌സ്ആപ്പ് കൊലവിളി സന്ദേശവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പരിക്കേറ്റ കുട്ടിയുടെ വീട്ടുകാര്‍ രംഗത്ത് വന്നു. വിവരം മറച്ച് വെക്കാനും, ഒതുക്കി തീര്‍ക്കാനുമാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചതെന്ന് വീട്ടുകാര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Home Bureaus Kunnamkulam കുന്നംകുളം ബോയ്‌സ് സ്‌കൂളിലെ ഹോസ്റ്റലില്‍ സംഘര്‍ഷം; വിദ്യാര്‍ത്ഥിക്ക് സാരമായി പരിക്കേറ്റു