റോഡരികിലെ മരക്കൊമ്പൊടിഞ്ഞ് വീണ് കാറിന്റെ ചില്ല് തകര്‍ന്നു. മറ്റം – കൂനംമൂച്ചി റോഡില്‍ പന്നിശ്ശേരി ഭാഗത്തുള്ള കൂറ്റന്‍ മാവിന്റെ ഉണങ്ങിയ കൊമ്പാണ് കാറിന് മുകളിലേക്ക് ഒടിഞ്ഞ് വീണത്. കാറിന്റെ മുന്‍ വശത്തെ ചില്ലിന് മുകളിലേക്ക് മരക്കൊമ്പ് വീണതിനെ തുടര്‍ന്ന് ഗ്ലാസ് പൂര്‍ണ്ണമായും തകര്‍ന്നു. വെള്ളിയാഴ്ച്ച രാവിലെ 9 മണിയോടെയാണ് സംഭവമുണ്ടായത്. വാക സ്വദേശി ശിവരാമന്റെ കാറിന്റെ മുകളിലേക്കാണ് ഉണങ്ങിയ മരക്കൊമ്പ് പൊട്ടി വീണത്. ഗ്ലാസ് പൂര്‍ണ്ണമായും തകര്‍ന്നുവെങ്കിലും കാറിലുണ്ടായിരുന്ന യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.



