29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kechery ചിറനെല്ലൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ചിറനെല്ലൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

205

കേച്ചേരി ചിറനെല്ലൂരില്‍ ബൈക്ക് നിയന്ത്രണം വിട്ടു കാനയിലേക്ക് മറിഞ്ഞ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ചിറനെല്ലൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ കാനയില്‍ വീണുണ്ടായ അപകടത്തില്‍ കണ്ടശ്ശാംകടവ് പടിയം ചേറക്കുള്ളി വീട്ടില്‍ വിജയന്റെ മകന്‍ വിജിത്താണ് (38) മരിച്ചത്.കളക്ട്രേറ്റില്‍ റവന്യൂ വകുപ്പില്‍ വില്ലേജ് ഓഫീസറായി ജോലി ചെയ്യുന്ന വിജിത്ത്, ചിറനെല്ലൂരിലെ ഭാര്യ വീട്ടിലാണ് താമസിക്കുന്നത്. ഇലക്ഷന്‍ സമയമായതിനാല്‍ രാത്രി ഏറെ വൈകി ജോലി കഴിഞ്ഞ്, വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ചിറനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് മുന്‍വശത്തുള്ള റോഡ് സൈഡിലെ കോണ്‍ക്രീറ്റ് കാനയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയ വിജിത്തിനെ ഉടന്‍തന്നെ 108 ആംബുലന്‍സില്‍ തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പുലര്‍ച്ചെ 2:52-ഓടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. വിജിത്തിന്റെ മരണവുമയി ബന്ധപ്പെട്ട് ബന്ധുവായ മണികണ്ഠന്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സബ് ഇന്‍സ്‌പെക്ടര്‍ കെ ജിതിന്‍വാസ് ഗ്രേഡ് എസ്.ഐ കെ.എ ജോസ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. അപകടത്തെ തുടര്‍ന്ന് യുവാവ് കാനയിലേക്ക് വീഴാന്‍ ഇടയായ സാഹചര്യമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

ADVERTISEMENT
error: Content is protected !!