30 C
Kunnamkulam
Thursday, July 16, 2026
Home CCTV Desk സിസിടിവി സീനിയര്‍ റിപ്പോര്‍ട്ടര്‍ ജോസ് മാളിയേക്കലിന് കേരള ജേര്‍ണലിസ്റ്റ് യൂണിയന്റെ ആദരം

സിസിടിവി സീനിയര്‍ റിപ്പോര്‍ട്ടര്‍ ജോസ് മാളിയേക്കലിന് കേരള ജേര്‍ണലിസ്റ്റ് യൂണിയന്റെ ആദരം

സിസിടിവി സീനിയര്‍ റിപ്പോര്‍ട്ടര്‍ ജോസ് മാളിയേക്കലിന് കേരള ജേര്‍ണലിസ്റ്റ് യൂണിയന്റെ ആദരം. മികച്ച റിപ്പോര്‍ട്ടറിനുള്ള പുരസ്‌കാരം നേടിയതിനാണ് ജോസ് മാളിയേക്കലിനെ ആദരിച്ചത്. കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെറുതുരുത്തിയില്‍ സംഘടിപ്പിച്ച മാധ്യമ പഠന ക്യാമ്പിലായിരുന്നു ആദരം. രണ്ട് ദിവസങ്ങളിലായി നിള ബോട്ട് ക്ലബ്ബില്‍ നടത്തിയ ജില്ലാ പഠന ക്യാമ്പ് കേരള കലാമണ്ഡലം മോഹനിയാട്ടം വിഭാഗം അധ്യാപകനും ചലച്ചിത്ര താരവുമായ ഡോ: ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ പ്രസിഡണ്ട് ടി.ജി. സുന്ദര്‍ലാല്‍ അധ്യക്ഷനായി.

സംസ്ഥാന ട്രഷറര്‍ ഇ.പി. രാജീവ്, സംസ്ഥാന സെക്രട്ടറി ബിജോയ് പെരുമാട്ടില്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജോസ് വാവോലി, ജില്ലാ സെക്രട്ടറി സ്റ്റാന്‍ലി കെ സാമുവല്‍, കെ.ജെ.യു ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ ജോസ് താടിക്കാരന്‍,
ജില്ലാ ട്രഷറര്‍ എന്‍ പി ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു തൃശ്ശൂര്‍ ജില്ലയില്‍ മാധ്യമരംഗത്ത് വിവിധ മേഖലകളില്‍ അംഗീകാരം ലഭിച്ച
സിസിടിവി സീനിയര്‍ റിപ്പോര്‍ട്ടര്‍ ജോസ് മാളിയേക്കലിന് ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ഉപഹാരം നല്‍കി ആദരിച്ചു.

മികച്ച പോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌ക്കാര ജേതാവ് മണി ചെറുതുരുത്തി, മികച്ച വാര്‍ത്താവതാരകയ്ക്കുള്ള പുരസ്‌ക്കാരം നേടിയ ധന്യ മണികണന്‍, വിഷ്വല്‍ എഡിറ്റര്‍ വിബിക്‌സ്, മികച്ച വാര്‍ത്താ ചിത്രം പകര്‍ത്തിയ മനോജ് തൈക്കാട്ട് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സ്മിജന്‍ സംഘടന പ്രവര്‍ത്തങ്ങളെ കുറിച്ച് ക്ലാസെടുത്തു. ഉച്ചയ്ക്ക് ശേഷമുള്ള സെഷനില്‍ കില മീഡിയ ആന്‍ഡ് പി.ആര്‍ കോ ഓര്‍ഡിനേറ്റര്‍മാരായപി.വി. ഷെബി, ആദില്‍ നവാസ് എന്നിവര്‍ സ്മാര്‍ട്ട് ജേണലിസം എന്ന വിഷയത്തില്‍ ക്ലാസുകള്‍ നയിച്ചു. വിവിധ സെഷനുകളിലായി മണി ചെറുതുരുത്തി, , ജോസ് മാളിയേക്കല്‍, കെ.ആര്‍. മധു , അബ്ബാസ് വീരാവുണ്ണി, ഒ.എസ്. സിബി, വി മണികണ്ഠന്‍, സജി ജോസഫ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!