ദ്വിദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

എളവള്ളി ഗ്രാമപഞ്ചായത്തില്‍ ബാലസഭാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദ്വിദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. 16 വാര്‍ഡുകളില്‍ നിന്ന് മുപ്പത് വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ ക്യാമ്പില്‍ വിവിധ പൂക്കളുടെ നിര്‍മ്മാണമാണ് പരിശീലിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ ബൗദ്ധിക മണ്ഡലത്തെ വികസിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
തൃശ്ശൂര്‍ കിലയിലെ ഫാക്കല്‍റ്റി വി.എസ്. ഉണ്ണികൃഷ്ണന്‍ പരിശീലനം നല്‍കി. ക്യാമ്പിന്റെ ഉദ്ഘാടനം എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എന്‍.ബി.ജയ അദ്ധ്യക്ഷയായി. ജനപ്രതിനിധികളായ പി.എം.അബു, ഷാലി ചന്ദ്രശേഖരന്‍, കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഷീല മുരളി, സലീജ ഷെമീര്‍, സരസ്വതി അജയന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT