31.3 C
Kunnamkulam
Tuesday, September 1, 2026
Home Bureaus Kechery ചൊവ്വല്ലൂര്‍പടിയില്‍ കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തി

ചൊവ്വല്ലൂര്‍പടിയില്‍ കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തി

10

ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പടിയില്‍ ആളൊഴിഞ്ഞ പറമ്പിലെ വെള്ള ടാങ്കില്‍ കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തി. ആറാം വാര്‍ഡ് കൗണ്‍സിലര്‍ ജലീല്‍ പണിക്കവീട്ടിലിന്റെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണര്‍വെള്ളം ശേഖരിക്കുന്ന ടാങ്കിലാണ് കാട്ടുപന്നി വീണത്.ഏകദേശം ആറടിയോളം താഴ്ചയുള്ള ടാങ്കിന് മുകളില്‍ വല കെട്ടി മൂടിയിരുന്നെങ്കിലും അത് തകര്‍ത്താണ് പന്നി അകത്ത് വീണത്. ഇന്നലെ രാത്രിയില്‍ പറമ്പില്‍ നിന്ന് വലിയ ശബ്ദം കേട്ടിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് നടത്തിയ പരിശോധനയിലാണ് ടാങ്കിനുള്ളില്‍ പന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പന്നിയെ പുറത്തെടുത്ത് സംസ്‌കരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രദേശത്ത് കാട്ടുപന്നി അപകടത്തില്‍പ്പെടുന്നത്. ഇന്നലെ പെരിങ്കരപ്പാടത്ത് ഉപയോഗശൂന്യമായ കിണറ്റില്‍ വീണ കാട്ടുപന്നിയെയും പിന്നീട് ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.തുറന്നതും ഉപയോഗശൂന്യവുമായ കിണറുകളും വെള്ള ടാങ്കുകളും കാട്ടുപന്നികള്‍ക്ക് അപകടക്കെണിയാകുമ്പോള്‍, ചൊവ്വല്ലൂര്‍പടി ഉള്‍പ്പെടെയുള്ള മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.

 

ADVERTISEMENT
error: Content is protected !!