‘ഉച്ചക്ക് ഒരു പൊതിച്ചോര്‍’ പദ്ധതിയുടെ 1111 -ാം ദിവസം വിപുലമായി ആഘോഷിച്ചു

രണ്ട് ദശാബ്ദത്തിലേറെയായി ആരോഗ്യ-ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗുരുവായൂര്‍ ഹെല്‍ത്ത് കെയര്‍ ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ കാരുണ്യ പദ്ധതിയായ ‘ഉച്ചക്ക് ഒരു പൊതിച്ചോര്‍’, 1111 -ാം ദിവസം വിപുലമായി ആഘോഷിച്ചു. കൈരളി ജംഗ്ഷനില്‍, പൊതിച്ചോര്‍ വിതരണം ചെയ്യുന്ന അങ്കണത്തില്‍ എന്‍.കെ അക്ബര്‍ എം.എല്‍.എ ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് കെയര്‍ ക്ലബ്ബ് പ്രസിഡന്റ് ആര്‍. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് മുഖ്യാതിഥിയായി. വിശിഷ്ട അതിഥികള്‍ ചേര്‍ന്ന് പൊതിച്ചോര്‍ വിതരണത്തിന്റെ തുടര്‍ച്ച ഉദ്ഘാടനം ചെയ്തു.

 

ADVERTISEMENT