എബിലിറ്റി ക്യാമ്പ് സംഘടിപ്പിച്ചു

കുന്നംകുളം ഗവ.മോഡല്‍ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ്.യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എബിലിറ്റി ക്യാമ്പ് സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ സാധ്യതകളും, ശേഷികളും തിരിച്ചറിയാനും അര്‍ഹരായവര്‍ക്ക് പരിശീലനം നല്‍കാനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ സ്‌കൂളുകളില്‍ നിന്നായി അന്‍പതു വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷ്ണല്‍ കരിയര്‍ സര്‍വ്വീസ് സെന്റര്‍ ഫോര്‍ ഡിഫറെന്റലി ഏബിള്‍സിലെ വിദഗ്ധരാണ് ക്യാംപിന് നേതൃത്വം നല്‍കിയത്. പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ സ്പെഷ്യല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ ക്യാമ്പിലൂടെ നടത്തി. റിഹാബിലിറ്റേഷന്‍ ഓഫീസര്‍ വി.ജി.നിരേഷ് രക്ഷിതാക്കള്‍ക്ക് ക്ലാസെടുത്തു. ചൊവ്വന്നൂര്‍ ബിആര്‍സിയിലെ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ സോഫിയ, പ്രോഗ്രാം ഓഫീസര്‍ ശ്രീജ ശശിധരന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു

ADVERTISEMENT