ഗുരുവായൂര്‍ അരിയന്നൂരില്‍ കാറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് അപകടം. ഡ്രൈവര്‍ക്കും യാത്രികക്കും പരിക്കേറ്റു. ഓട്ടോ ടാക്സി ഡ്രൈവര്‍ വേലൂര്‍ സ്വദേശി 34 വയസ്സുള്ള സുരേഷ്, യാത്രക്കാരി വേലൂര്‍ മുല്ലക്കല്‍ വീട്ടില്‍ 34 വയസ്സുള്ള അനിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനിതയുടെ ഭര്‍ത്താവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഗുരുവായൂര്‍ ആര്‍ട്സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.