ചാവക്കാട് ടൗണില്‍ ടോറസ് ലോറി ഇടിച്ച് അപകടം. സൈക്കിള്‍ യാത്രികന് പരിക്ക്. തെക്കഞ്ചേരി താഴെ കൊമ്പന്‍കണ്ടില്‍ 62 വയസുള്ള അസീസിനാണ് പരിക്കേറ്റത്.ഇന്ന് ഉച്ചയ്ക്ക് 1:20 നാണ് സംഭവം. ചാവക്കാട് ചേറ്റുവ റോഡില്‍ നിന്ന് വരികയായിരുന്ന സൈക്കിളില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ അസീസിനെ സാരമായി പരിക്കേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മണത്തല ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകര്‍ പരിക്കേറ്റയാളെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചാവക്കാട് ടൗണില്‍ അപകടം പതിവായിരിക്കുകയാണ്. ട്രാഫിക്കിലെ അപാകതയാണ് അപകടങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.