ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് മുകളില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പാവറട്ടി സ്വദേശികളായ വെള്ളറ ജിതിന് രാജ്(29), ചൊവ്വല്ലൂര്‍ റൊള്ഫ്(30), ഗുരുവായൂര്‍ സ്വദേശി പൂവത്തൂര്‍ മിഥുന്(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. പരിക്കേറ്റ വരെ ആക്ട്സ് പ്രവര്‍ത്തകര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



