കുന്നംകുളം കാണിപ്പയ്യൂരില്‍ നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല. വെള്ളിയാഴ്ച്ച രാത്രി 7 മണിയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. സ്വകാര്യ ബസ്സ് പെട്ടന്ന് ബ്രേക്ക് ചവിട്ടിയതോടെ പുറകില്‍ വന്ന കാറും ലോറികളും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ സ്വകാര്യ ബസിന്റെ പുറകുവശവും കാറിന്റെയും ലോറികളുടെയും മുന്‍വശവും തകര്‍ന്നു. മേഖലയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.