ചാവക്കാട് കടപ്പുറം തൊട്ടാപ്പ് മാളൂട്ടിവളവിൽ നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.വെള്ളാങ്ങലൂർ തൈപറമ്പിൽ വീട്ടിൽ റിസാൽ (22) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന തളിക്കുളം പണിക്കവീട്ടിൽ ഷാഹിദിനെ സാരമായ പരിക്കോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.



