കുന്നംകുളം പാറേമ്പാടത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടര്‍ന്ന് റോഡില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയും വാഹനങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
Home Bureaus Perumpilavu സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ആറ് പേര്‍ക്ക് പരിക്ക്



