വേലൂര്‍ പള്ളി തിരിവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

വേലൂര്‍ പള്ളി തിരിവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. വേലൂര്‍ ചുങ്കം വാഴപ്പിള്ളി ചാക്കോച്ചനാണ് (50) പരിക്കേറ്റത്. ഞായറാഴ്ച്ച രാവിലെ എട്ടോടെ, പള്ളിയില്‍ നിന്ന് ബൈക്കില്‍ റോഡിലേക്ക് പ്രവേശിക്കവെയാണ് അപകടമുണ്ടായത്. ഗുരുവായൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇലക്ട്രിക്ക് കാര്‍ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച് നേരെയുള്ള പറമ്പിലേക്ക് ഇറങ്ങി നിന്നു. കാറിന്റെ മുന്‍ സീറ്റിലെ രണ്ട് എയര്‍ബാഗുകളും പ്രവര്‍ത്തിച്ചതിനാല്‍ കാര്‍ യാത്രക്കാര്‍ക്ക് ഗുരുതര പരിക്കില്ല. ചാക്കോച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

ADVERTISEMENT