സ്വകാര്യ ബസ് റോഡിന്റെ വശത്തെ കുഴിയിലേക്ക് ചരിഞ്ഞ് അപകടം

ചാവക്കാട് ദേശീയ പാത 66 തിരുവത്ര അത്താണിയില്‍ സ്വകാര്യ ബസ് സര്‍വീസ് റോഡിന്റെ കാനയുടെ വശത്തെ കുഴിയിലേക്കു ചരിഞ്ഞു. പൊന്നാനിയില്‍ നിന്ന് ചാവക്കാട്ടേക്ക് വരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. വ്യാഴാഴ്ച്ച രാവിലെ 8 മണിയോടെയാണ് സംഭവം. മറ്റൊരു വാഹനത്തിനെ മറി കടക്കുന്നതിടയില്‍ കാനയുടെ വശത്തേക്ക് ചെരിയുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.
.

ADVERTISEMENT