ചാവക്കാട് ദേശീയ പാത 66 ന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതിനിടയില്‍ മേഖലയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. നിര്‍മാണത്തിലെ അപാകതയും കരാറുകാരുടെ അലംഭാവവുമാണ് അപകടകകെണി രൂക്ഷമാക്കുന്നത്. അപകടം സംഭവിക്കുന്നതും യാത്രികര്‍ക്ക് പരിക്കേല്‍ക്കുന്നതും സ്ഥിരംസംഭവമായി മാറുകയാണ്. കഴിഞ്ഞ ദിവസം മണത്തല പള്ളിക്ക് മുന്‍വശത്തായി കണ്ണൂരില്‍ നിന്നും പെരുമ്പാവൂരിലേക്ക് മരം കയറ്റി പോയിരുന്ന ലോറി മറിഞ്ഞ് അപകടമുണ്ടായി. ഒരാഴ്ച മുമ്പ് ഇതേ സ്ഥലത്ത് മരക്കയറ്റി വന്ന മറ്റൊരു ലോറിയും മറിഞ്ഞിരുന്നു. അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാര്യക്ഷമമായി സ്ഥാപിക്കാത്തതും ഗതാഗത നിയന്ത്രണത്തിലെ പാളിച്ചയും അപകടത്തിന് കാരണമാകുന്നുണ്ട്. രാത്രിയായാല്‍ തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തതും അപകടത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതേസമയം അമിതമായി ലോഡ് കയറ്റി വരുന്ന ലോറികള്‍ പോലീസ് പരിശോധനകള്‍ക്ക് വിധേയമാക്കുന്നില്ല എന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്.