കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തതിന് വീട്ടില്‍ കയറി യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 5 വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ. ഒരുമനയൂരില്‍ തെക്കുംതല വീട്ടില്‍ സുബ്രഹ്‌മണ്യന്‍ മകന്‍ സുമേഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് രണ്ടാം പ്രതി തെക്കഞ്ചേരി പെരിങ്ങാടന്‍ വീട്ടില്‍ അജിത്തിനെ ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. കേസിലെ ഒന്നാംപ്രതി തെക്കഞ്ചേരി വലിയകത്ത് വീട്ടില്‍ജബ്ബാര്‍, ഒരുമനയൂര്‍ ഒറ്റതെങ്ങ് രായംവീട്ടില്‍ ഷനൂപ് എന്നിവരെ കോടതി ശിക്ഷിച്ചിരുന്നു.