8 വര്‍ഷത്തോളമായി ഒളിവില്‍ കഴിഞ്ഞിരുന്ന പീഡന കേസിലെ പ്രതി അറസ്റ്റില്‍

8 വര്‍ഷത്തോളമായി ഒളിവില്‍ കഴിഞ്ഞിരുന്ന പീഡന കേസിലെ പ്രതി അറസ്റ്റില്‍. ചാവക്കാടുള്ള യുവതിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും 10 പവനോളം സ്വര്‍ണ്ണം കൈക്കലാക്കി വഞ്ചന നടത്തിയെന്ന കേസില്‍, ഇടുക്കി തൊടുപുഴ കോത്താനിക്കുന്ന് വീട്ടില്‍ മജീദ്(42) നെയാണ് ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ വിമല്‍.വിവിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇടുക്കി തൊടുപുഴ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ദിവസങ്ങളോളം പിന്‍തുടര്‍ന്നാണ് പിടികൂടിയത്. ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു.

ADVERTISEMENT